ഫോർട്ടുകൊച്ചി: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. പി.കെ ഹംസു എന്നയാളുടെ ഉടമസ്ഥതയിലുള്ള മത്സ്യഗന്ധിയെന്ന ഫൈബർ ഗ്ലാസ് വള്ളത്തില്‍ മത്സ്യബന്ധനത്തിനു പോയ തമിഴ്നാട് കന്യാകുമാരി വിളയിൽ ജോൺ സേവ്യർ (47) ആണ് മരിച്ചത്.ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം.
കുഴഞ്ഞുവീണ ഉടന്‍ സഹതൊഴിലാളികള്‍ കരയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു.
എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.